ThiruvananthapuramKeralaNattuvarthaLatest NewsNews

കരുവന്നൂർ ഒറ്റപ്പെട്ട സംഭവം: കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഎം സ്വീകരിച്ചതെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വിശ്വാസത്തിന്റെ അടിത്തറയാണെന്നും കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വസം മൂലമാണെന്നും വ്യക്തമാക്കി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.

‘സഹകരണ ബാങ്കുകൾ വിശ്വാസത്തിന്റെ അടിത്തറയാണ്. ഏറ്റവും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്ന ഇടമാണ് സഹകരണ മേഖല. ക്രമക്കെടും തകരാറുമല്ല, ഒന്നാമത് നിൽക്കുന്നത് , അത് സഹകരണ മേഖലയോട് വിശ്വാസമാണ്. കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വസമാണ്. കറുത്ത വറ്റ് വന്നാൽ അത് കരുതലോടെ നോക്കണം. കരുവന്നൂർ ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണ്. കരുവന്നൂരിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഎം സ്വീകരിച്ചത്,’ എ വിജയരാഘവൻ വ്യക്തമാക്കി.

‘ഇന്ത്യക്കാർ എന്ന നിലയിൽ നമ്മൾ എത്ര ഭാഗ്യവാന്മാർ’ – പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ്

കരുവന്നൂരിൽ വലിയ തട്ടിപ്പാണ് നടന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു. സർക്കാർ കൃത്യമായ ജാഗ്രതയോടെ വിഷയത്തിൽ ഇടപെട്ടു. കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചില്ല. കരുവന്നൂരിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രമെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു. ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളത്. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കേന്ദ്രസർക്കാർ രാഷ്ട്രീയ ലക്ഷ്യത്തിന് ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button