AlappuzhaKeralaNattuvarthaLatest NewsNews

സ്വഭാവ ശുദ്ധിയില്ല: ഉടുപ്പ് മാറുന്ന പോലെ ഭാര്യയെ മാറ്റുന്ന കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വഭാവ ശുദ്ധിയില്ലാത്ത ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗണേശനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും: അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000രുപ പിഴ

‘ഉടുപ്പ് മാറുന്നപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്, ഭാര്യയുടെ തല്ലുമേടിക്കുന്നയാള്‍, ഗണേശും അച്ഛനും കൂടി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്. ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്’, കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വെള്ളാപ്പള്ളി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button