Latest NewsNewsIndia

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എംഎസ് ഗില്‍ അന്തരിച്ചു

ഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവുമായ മനോഹര്‍ സിംഗ് ഗില്‍ (87)
അന്തരിച്ചു. സൗത്ത് ഡല്‍ഹിയിലെ സാകേതിലെ മാക്സ് ഹോസ്പിറ്റലിയാരുന്നു അന്ത്യം. 1996 മുതല്‍ 2001 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച അദ്ദേഹം, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ യുവജനകാര്യ, കായിക മന്ത്രി, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ല: വിമർശനവുമായി കെ സുധാകരൻ

പഞ്ചാബ് കേഡറില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസസ് ഉദ്യോഗസ്ഥനായ ഗില്‍ 2004 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1980കളില്‍ പഞ്ചാബിന്റെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ‘ആന്‍ ഇന്ത്യന്‍ സക്‌സസ് സ്‌റ്റോറി: അഗ്രിക്കള്‍ച്ചര്‍ ആന്റ് കോര്‍പറേറ്റീവ്‌സ്’ എന്ന പേരില്‍ ഒരു പുസ്തകവും എംഎസ് ഗില്‍ രചിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button