Latest NewsNewsBusiness

പിഎഫ് തുക പിൻവലിക്കുമ്പോൾ ഈ സംശയങ്ങൾ ഉണ്ടാകാറുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ അറിയൂ

5 വർഷത്തെ സർവീസ് കണക്കാക്കുമ്പോൾ, തൊഴിലുടമയുടെ കീഴിലുള്ള പ്രവർത്തന കാലാവധിയും ഉൾപ്പെടുത്തുന്നതാണ്

പിഎഫ് തുക പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി തരത്തിലുള്ള സംശയങ്ങൾ മിക്ക ആളുകൾക്കും ഉണ്ടാകാറുണ്ട്. പിഎഫ് തുക എപ്പോൾ പിൻവലിക്കാമെന്നതും, അവ പിൻവലിക്കുമ്പോൾ നികുതി അടയ്ക്കണമോ എന്നതുമാണ് മിക്ക ആളുകളുടെയും സംശയം. അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിനു മുൻപ് ഇപിഎഫിൽ നിന്ന് പണം പിൻവലിക്കുകയാണെങ്കിൽ, നികുതി അടയ്ക്കേണ്ടി വരും. എന്നാൽ, ഈ തുക 50,000 രൂപയിൽ കുറവാണെങ്കിൽ നികുതി ഈടാക്കുകയില്ല.

5 വർഷത്തെ സർവീസ് കണക്കാക്കുമ്പോൾ, തൊഴിലുടമയുടെ കീഴിലുള്ള പ്രവർത്തന കാലാവധിയും ഉൾപ്പെടുത്തുന്നതാണ്. ഇപിഎഫ് ബാലൻസ് പഴയ തൊഴിലുടമയിൽ നിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറ്റുകയും, നിങ്ങളുടെ മൊത്തം തൊഴിലെടുത്ത കാലപരിധി അഞ്ച് വർഷമോ അതിലധികമോ ആണെങ്കിൽ നികുതി ഈടാക്കുകയില്ല. ജോലി മാറുമ്പോൾ, ഇപിഎഫ് തുക പിൻവലിക്കാതെ പുതിയ കമ്പനിയിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിക്കുക. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് അഞ്ച് വർഷത്തേക്ക് മാറ്റിവെക്കാൻ കഴിയുമെങ്കിൽ, അതിന് ശേഷമുള്ള പിൻവലിക്കലുകൾക്ക് ടിഡിഎസ് ഈടാക്കില്ല.

Also Read: നിയന്ത്രണ രേഖയ്‌ക്ക് സമീപം കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button