Latest NewsKeralaNews

ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം: ദുരൂഹതയെന്ന് ബന്ധുക്കൾ, ലോറി പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: തിരുനാവായയില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ. ലോറി മനഃപ്പൂര്‍വം ഇടിപ്പിച്ചതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ബൈക്ക് യാത്രികനെ ലോറി പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. എടക്കുളം കിഴക്കെമുക്കിലെ അത്താണിക്കല്‍ പരേതനായ മരക്കാരിന്റെ മകന്‍ ജാബിറാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button