ThiruvananthapuramKeralaNattuvarthaLatest NewsNews

റ​ബ​ർ​ഷീ​റ്റ് മോ​ഷ്ടാ​വ് പിടിയിൽ

കി​ളി​മാ​നൂ​ർ മു​ള​യ്ക്ക​ല​ത്തു​കാ​വ്, കൃ​ഷ്ണ​ബി​ൽ​ഡിം​ഗി​ൽ രാ​ജ് മോ​ഹ​ൻ (51) ആ​ണ് പി​ടി​യി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: റബ​ർ​ഷീ​റ്റ് മോ​ഷ്ടാ​വ് അറസ്റ്റിൽ. കി​ളി​മാ​നൂ​ർ മു​ള​യ്ക്ക​ല​ത്തു​കാ​വ്, കൃ​ഷ്ണ​ബി​ൽ​ഡിം​ഗി​ൽ രാ​ജ് മോ​ഹ​ൻ(51) ആ​ണ് പി​ടി​യി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് ആണ് പിടികൂടിയത്.

പ​തി​മൂ​ന്നി​ന് രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ള​ക്ക​ല​ത്ത് കാ​വ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു സ​മീ​പം ജ​യ​ലാ​ൽ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും 3000 രൂ​പ വി​ല​വ​രു​ന്ന 22 കി​ലോ​യോ​ളം റ​ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അറസ്റ്റ് ചെയ്തത്. വീ​ടി​നു​ പു​റ​ത്ത് സൂ​ക്ഷിച്ചി​രു​ന്ന റ​ബ​ർ ഷീ​റ്റു​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

Read Also : ‘അച്ഛന് ഹൃദയാഘാതം ഉടൻ ഹോസ്പിറ്റലിലെത്തിക്കണം’- കാമുകി വിളിച്ചുവരുത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, ഗുരുതരം

പ​രാ​തിയുടെ അടിസ്ഥാനത്തിൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പൊലീ​സ് മേ​ധാ​വി ഡി.​ശി​ൽ​പ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി മു​ൻ​പും വി​വി​ധ മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button