Latest NewsNewsBusiness

വിസ നടപടികൾ ഇനി ലളിതം! ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ഫ്രാൻസ്

ബിസിനസ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ ഉപരിപഠനത്തിനാണ് ഫ്രാൻസ് പ്രധാനമായും പ്രോത്സാഹനം നൽകുക

വിസ നടപടികളുമായി ബന്ധപ്പെട്ടുള്ള നൂലാമാലകൾ ഭയന്ന് ഫ്രാൻസിൽ നിന്ന് ഉപരിപഠനം നടത്താൻ മടിക്കുന്നവരാണ് മിക്ക വിദ്യാർത്ഥികളും. അതിനാൽ, വിസയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള നീക്കത്തിലാണ് ഫ്രാൻസ്. 2030-ഓടെ 30,000 വിദ്യാർത്ഥികൾക്ക് പഠനാവസരം ഒരുക്കാനാണ് ഫ്രാൻസിന്റെ തീരുമാനം. ബിരുദാനന്തര ബിരുദമോ, അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യത നേടുന്നവർ ഒരു സെമസ്റ്ററെങ്കിലും ഫ്രാൻസിൽ ചെലവഴിച്ചാൽ അഞ്ച് വർഷത്തെ കാലാവധിയുള്ള ഷെങ്കൻ വിസ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കും.

ഒരു വർഷത്തെ പരിശീലനത്തിന് ശേഷം സ്റ്റാൻഡേർഡ് ഫ്രാൻസ് ബാച്ചിലർ പ്രോഗ്രാമുകളിൽ ഫ്രഞ്ച് അറിയാത്ത വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനായി സർവകലാശാലകൾക്കുള്ളിൽ തന്നെ പ്രത്യേക അന്താരാഷ്ട്ര സെഷനുകൾ സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ബിസിനസ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ ഉപരിപഠനത്തിനാണ് ഫ്രാൻസ് പ്രധാനമായും പ്രോത്സാഹനം നൽകുക. കൂടാതെ, ഡിസൈനിംഗ് മേഖലയ്ക്കും പ്രത്യേക മുൻഗണന നൽകുന്നതാണ്. നിലവിൽ, ഫ്രാൻസിലേക്കുള്ള വിസ നടപടികൾ പരമാവധി ലളിതമാക്കാനുള്ള നീക്കങ്ങൾ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

Also Read: ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാധ്യതയും: സംസ്ഥാനത്ത് ഇന്നും മഴ തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button