Latest NewsNewsBusiness

വീണ്ടും പറന്നുയരാമെന്ന പ്രതീക്ഷയിൽ ഗോ ഫസ്റ്റ്! ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഈ വർഷം മെയ് മാസം മുതലാണ് ഗോ ഫസ്റ്റിന്റെ പ്രവർത്തനം നിലച്ചത്

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്. അടുത്തിടെ ജിൻഡാൽ പവർ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാനുള്ള താൽപ്പര്യപത്രം നൽകിയിരുന്നു. ഇതിനെ പിന്നാലെയാണ് ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമാന കമ്പനിയായ ജെറ്റ് വിംഗ് എയർവെയ്സും താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കൂടുതൽ കമ്പനികൾ താൽപ്പര്യപത്രം പ്രകടിപ്പിക്കാൻ എത്തിയതോടെ വീണ്ടും പറന്നുയരാമെന്ന പ്രതീക്ഷയിലാണ് ഗോ ഫസ്റ്റ്.

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഈ വർഷം മെയ് മാസം മുതലാണ് ഗോ ഫസ്റ്റിന്റെ പ്രവർത്തനം നിലച്ചത്. ഈ മാസം മുതൽ ഗോ ഫസ്റ്റിന്റെ പ്രവർത്തനം സജീവമാക്കാനുള്ള ശ്രമങ്ങൾ ജെറ്റ് വിംഗ് എയർവെയ്സ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഗോ ഫസ്റ്റിനെ സ്വന്തമാക്കാനുള്ള കമ്പനിയുടെ നീക്കം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും (എഒസി) നേടിയ ശേഷം, വടക്കു-കിഴക്കൻ മേഖലകളിൽ പ്രീമിയം ഇക്കോണമി സേവനങ്ങളെത്തിക്കാനാണ് ജെറ്റ് വിംഗ് എയർവെയ്സിന്റെ നീക്കം.

Also Read: ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം നടത്താം ; ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button