Latest NewsNewsTechnology

യുജിസിയുടെ സേവനം ഇനി വാട്സ്ആപ്പിലും! പുതിയ ചാനലിന് തുടക്കമായി

വാട്സ്ആപ്പ് ചാനൽ മുഖാന്തരം വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാൻ സാധിക്കുമെന്ന് യുജിസി വ്യക്തമാക്കി

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ പുറത്തുവിടുന്ന വിവരങ്ങൾ ഇനി വാട്സ്ആപ്പിലും ലഭിക്കും. വിവരങ്ങൾ അതിവേഗത്തിൽ പങ്കുവയ്ക്കുന്നതിനായി വാട്സ്ആപ്പ് ചാനലാണ് യുജിസി ആരംഭിച്ചിരിക്കുന്നത്. ഇതോടെ, പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും. പരീക്ഷയ്ക്ക് പുറമേ, ഗവേഷണം, അധ്യാപനം തുടങ്ങിയ ഉന്നത പഠനവുമായി ബന്ധപ്പെട്ട മേഖലകളിലും മികച്ച ആശയവിനിമയം ഉറപ്പുവരുത്താൻ വാട്സ്ആപ്പ് ചാനലിലൂടെ കഴിയുന്നതാണ്.

പഠനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ഉടൻ തന്നെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരെ അറിയിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് വാട്സ്ആപ്പ് ചാനലിന് രൂപം നൽകിയത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മുഴുവൻ അപ്ഡേറ്റുകളും ലഭിക്കുന്ന തരത്തിലാണ് ചാനൽ ക്രമീകരിച്ചിട്ടുള്ളത്. അതേസമയം, വാട്സ്ആപ്പ് ചാനൽ മുഖാന്തരം വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാൻ സാധിക്കുമെന്ന് യുജിസി വ്യക്തമാക്കി.

Also Read: ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ: സർക്കാരിനെതിരെ വിമർശനവുമായി വിഡി സതീശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button