Latest NewsNewsMobile PhoneTechnology

വിവോ വി29 ഇപ്പോൾ തന്നെ വാങ്ങാം! വിൽപ്പനയ്ക്ക് തുടക്കമായി

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് വിൽപ്പനയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ വിവോ പങ്കുവെച്ചത്

വിവോ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി29 സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. ഒക്ടോബർ ആദ്യ വാരമാണ് വിവോ വി29 പുറത്തിറക്കുന്നത്. ഉപഭോക്താക്കൾക്ക് വിവോയുടെ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ വിവോ സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മുഖാന്തരം വിവോ വി29 വാങ്ങാവുന്നതാണ്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് വിൽപ്പനയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ വിവോ പങ്കുവെച്ചത്.

8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ 2 വേരിയന്റുകളിലാണ് വാങ്ങാൻ കഴിയുക. ഇവയിൽ 8 ജിബി റാം വേരിയന്റിന് 32,999 രൂപയും, 12 ജിബി വേരിയന്റിന് 36,999 രൂപയുമാണ് വില. എച്ച്ഡിഎഫ്സി, എസ്ബിഐ എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫ്ലിപ്കാർട്ട് മുഖാന്തരം പർച്ചേസ് ചെയ്യുകയാണെങ്കിൽ 3000 രൂപ വരെ കിഴിവ് നേടാൻ സാധിക്കും. സ്പേസ് ബ്ലാക്ക്, ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുക.

Also Read: അടുത്ത വര്‍ഷം മുതല്‍ ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’: സ്‌കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button