KeralaLatest NewsNews

പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നങ്ങളില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കണം:പലസ്തീന്‍ ജനതയുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ച് കാന്തപുരം

കോഴിക്കോട്: പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നങ്ങളില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പലസ്തീന്‍ ജനതയുടെ ആശങ്ക അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവെച്ചു. പലസ്തീന്‍ മുഫ്തിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Read Also: സംസ്ഥാനത്ത് സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

സംഘര്‍ഷത്തില്‍ ഇന്ത്യന്‍ നിലപാടില്‍ നന്ദിയറിയിച്ച പലസ്തീന്‍ മുഫ്തിയുടെ സന്ദേശവും കൈമാറി. പശ്ചിമേഷ്യ നിലവില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കണമെന്നും ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

‘ആഗോള വിഷയങ്ങളില്‍ ഇന്ത്യ മുന്‍കാലങ്ങളില്‍ സ്വീകരിച്ച ചേരിചേരാ നയവും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വാധീനവും സ്വീകാര്യതയും ഉപയോഗപ്പെടുത്തി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു ഇന്ത്യ മുന്നിട്ടിറങ്ങണം’.

‘മധ്യേഷ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധി ആ പ്രദേശത്തുകാരെ മാത്രമോ നമ്മുടെ കാലത്തെ മാത്രമോ ബാധിക്കുന്ന ഒന്നല്ല. ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയുടെ പ്രമേയം തന്നെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ്. സമാധാന പൂര്‍ണമായ പൊതുഭാവി രൂപപ്പെടുത്താന്‍ പലസ്തീന്‍- ഇസ്രയേല്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട്’, പലസ്തീനിലെ ഗ്രാന്‍ഡ് മുഫ്തി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button