Latest NewsNewsInternational

ഇസ്രയേലിന് യുഎസിന്റെ സമ്പൂര്‍ണ പിന്തുണ, പ്രഖ്യാപനവുമായി ജോ ബൈഡന്‍: ഹമാസ് ഐഎസിനേക്കാള്‍ അപകടകാരിയെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബൈഡനെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ജോ ബൈഡന്‍ ഇസ്രയേലിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ ഹമാസ് ഐഎസിനേക്കാള്‍ അപകടകാരികളാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഐഎസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ബോംബാക്രമണം, ശക്തമായി പ്രതിഷേധിക്കണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഇസ്രയേലിലെത്തിയ ബൈഡന്‍ മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗണ്‍സില്‍ കോഓഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി അറിയിച്ചു.

‘പ്രാദേശിക നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് യുഎസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ല. ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോര്‍ദാന്‍ രാജാവ് എന്നിവരുമായി ഇതിനകം ചര്‍ച്ച നടത്തി. തടവുകാരായി പിടിച്ചുകൊണ്ടുപോയ യുഎസ് പൗരന്‍മാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണ്’, ജോണ്‍ കിര്‍ബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button