Latest NewsKeralaNews

കൈക്കൂലി വാങ്ങി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. പാലക്കാട് ജില്ലയിലെ തരൂർ-1 വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുമാർ ബി. എം ആണ് അറസ്റ്റിലായത്. 1,000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

Read Also: ഇവിടെയൊരു ജനകീയ വിപ്ലവം ഉണ്ടാകും: പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ആ വിപ്ലവം കോൺഗ്രസ് നയിക്കുമെന്ന് കെ സുധാകരൻ

പാലക്കാട് ജില്ലയിലെ കുരുത്തിതോട് സ്വദേശിയായ പരാതിക്കാരന്റെ വസ്തുവിന്റെ തണ്ടപ്പേര് അനുവദിച്ചു നൽകുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 29 തിയതി തരൂർ-1 വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഈ മാസം പതിനൊന്നാം തീയതി വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുമാറും സ്ഥലപരിശോധന നടത്തി, അന്നേദിവസം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 500/- രൂപ കൈക്കൂലി വാങ്ങുകയും, സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ 1,000/- രൂപ കൈക്കൂലി കൂടി വേണമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഇന്നലെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വില്ലേജ് ഓഫീസിലെത്തിയപ്പോൾ സർട്ടിഫിക്കറ്റ് ആയിട്ടില്ലെന്നും, നാളെ 1,000/- രൂപയുമായി വരാനും ആവശ്യപ്പെട്ടു.

തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷംസുദ്ദീനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ചൊവ്വാഴ്ച്ച വൈകുന്നേരം 4:00 മണിക്ക് വില്ലേജ് ഓഫീസിൽ വച്ച് 1,000/- രൂപ കൈക്കൂലി വാങ്ങവെയാണ് പാലക്കാട് വിജിലൻസ് ഇയാളെ കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്‌പെക്ടർമാരായ സുജിത്ത്, ഷിബു സബ് ഇൻസ്‌പെക്ടർമാരായ സുരേന്ദ്രൻ, സന്തോഷ്, സുദേവൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബൈജു സീനിയർ സിവിൽ പോലീസ് ഓഫീസർ ഉവൈസ് എന്നിവർ ഉണ്ടായിരുന്നു.

Read Also: ഇസ്രയേലിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുസ്ലീം രാജ്യങ്ങളുടെ സംഘടനയായ ഒഐസിയുടെ യോഗത്തില്‍ ഇറാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button