Latest NewsNewsTechnology

ലാവ അഗ്നി 2 ഓഫർ വിലയിൽ സ്വന്തമാക്കണോ? കിടിലൻ ഡിസ്കൗണ്ടും കൂപ്പണും ഒരുക്കി ആമസോൺ

ലാവ അഗ്നി 2 സ്മാർട്ട്ഫോണുകൾക്ക് 23 ശതമാനം വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്

എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾക്ക് പേരുകേട്ട ഇന്ത്യൻ ബ്രാൻഡായ ലാവ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് ലാവ അഗ്നി 2. ആകർഷകമായ വിലയിലും ഫീച്ചറിലും എത്തിയ ഈ സ്മാർട്ട്ഫോണുകൾക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ഉപഭോക്താക്കളെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ ലാവ അഗ്നി 2 ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. പരിമിത കാലത്തേക്ക് മാത്രമായ ഈ ഓഫറിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

ലാവ അഗ്നി 2 സ്മാർട്ട്ഫോണുകൾക്ക് 23 ശതമാനം വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വിപണി വില 26,999 രൂപയാണ്. എന്നാൽ, ഉപഭോക്താക്കൾക്ക് 19,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ആമസോണിൽ നിന്നും വാങ്ങാൻ കഴിയും. ഇതിനുപുറമേ, 750 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് ചെയ്യുന്നതെങ്കിൽ പ്രത്യേക കിഴിവും ലഭിക്കുന്നതാണ്. പരമാവധി 18,600 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി ലഭിക്കുക.

Also Read: ഇസാഫ് ബാങ്കിന് സെബിയുടെ പച്ചക്കൊടി! ഐപിഒ ഉടൻ നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button