KeralaLatest NewsNews

പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം വർധിപ്പിച്ചു: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പാലിയേറ്റീവ് നഴ്‌സുമാരുടെ വേതനം 18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കി വർധിപ്പിച്ചു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിൽ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്‌സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പൊൻകുന്നത്തെ വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി

സംസ്ഥാനത്ത് പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ശമ്പളം വർദ്ധിപ്പിച്ചു നൽകാൻ തീരുമാനിച്ചത്. കിടപ്പ് രോഗികൾക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കാൻ നടപടി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിന് നൽകാവുന്ന വേതനമായാണ് പാലിയേറ്റീവ് നഴ്‌സുമാരുടെ ശമ്പളം വർധിപ്പിച്ചത്. ഒക്ടോബർ ഒന്നു മുതൽ തീരുമാനത്തിന് പ്രാബല്യമുണ്ടെന്ന് മന്ത്രി അറിയിച്ചു.

പാലിയേറ്റീവ് നഴ്‌സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എൻ/എഎൻഎം പാസായവർക്കാകും ഈ വേതനം ലഭിക്കുക. നഴ്‌സുമാരുടെ ഫീൽഡ് സർവീസ് 20 ദിവസമെങ്കിലും രോഗികൾക്ക് ലഭ്യമാക്കും. പാലിയേറ്റീവ് നഴ്‌സുമാർക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തിൽ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് കോർഡിനേഷൻ കമ്മിറ്റിയിലാണ് കേരളാ പാലിയേറ്റീവ് നഴ്‌സസ് ഫെഡറേഷൻ നൽകിയ നിവേദനം പരിഗണിച്ച് തീരുമാനമെടുത്തത്.

Read Also: രണ്ടാഴ്ച മുൻപ് വടശ്ശേരിയിൽ നിന്നും കാണാതായ സംഗീത് രാജിന്റെ മൃതദേഹം കണ്ടെത്തി; ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button