Latest NewsNewsBusiness

കടബാധ്യത തീർക്കാൻ വീണ്ടും കടമെടുക്കുന്നു, പുതിയ നീക്കവുമായി അദാനി ഗ്രൂപ്പ്

ബാര്‍ക്ലേയ്സ്, ഡ്യൂയിച്ചെ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള 18 ആഗോള ബാങ്കുകള്‍ ചേര്‍ന്നാണ് വായ്പ നല്‍കുക

രാജ്യത്തെ മികച്ച ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ അദാനി ഗ്രൂപ്പ് കോടികളുടെ വായ്പയെടുക്കുന്നു. കടബാധ്യത തീർക്കുന്നതിനായി ഏതാണ്ട് 30,000 കോടി രൂപ വരെയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ വർഷം അംബുജ സിമന്റ്സ് ഏറ്റെടുത്തതിനെ തുടർന്ന് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത അദാനി ഗ്രൂപ്പ് നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് കടമെടുത്ത് കടം തീർക്കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ഏതാനും ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് പുനർ വായ്പ നൽകാനാണ് സാധ്യത. വായ്പ ഉടൻ തന്നെ അനുവദിച്ചേക്കും.

ബാര്‍ക്ലേയ്സ്, ഡ്യൂയിച്ചെ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള 18 ആഗോള ബാങ്കുകള്‍ ചേര്‍ന്നാണ് വായ്പ നല്‍കുക. ഇതിനുപുറമേ, ഫസ്റ്റ് അബുദാബി ബാങ്ക്, ബിഎൻപി പാരിബാസ്, ക്യൂഎൻബി എന്നീ ബാങ്കുകളും വായ്പ നൽകുന്നതാണ്. ഈ വർഷം ജനുവരിയിൽ പുറത്തുവന്ന ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ആസ്തിയിൽ വലിയ രീതിയിലുള്ള ഇടിവാണ് ഉണ്ടായത്. ആസ്തി ഇടിഞ്ഞെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിരത പരിഗണിച്ചാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാൻ തയ്യാറായിട്ടുള്ളത്. ഇതോടെ, ഏഷ്യയിൽ തന്നെ ഈ വർഷം ബാങ്കുകൾ നൽകുന്ന ഏറ്റവും വലിയ 10 വായ്പകളിലൊന്നായിരിക്കും ഇത്.

Also Read: ചുങ്കത്ത് വിനോദയാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button