Latest NewsNewsTechnology

‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോണുകളുമായി ഗൂഗിൾ എത്തുന്നു, ഇന്ത്യയിൽ നിർമ്മിക്കുക ഈ മോഡലുകൾ

2024 ഓടെയാണ് ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾ ഗൂഗിൾ പുറത്തിറക്കുക

ആഗോള ടെക് ഭീമനായ ആപ്പിളിന് പിന്നാലെ ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമ്മാണ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഗൂഗിളും എത്തുന്നു. ഗൂഗിളിന്റെ മുൻനിര സ്മാർട്ട്ഫോണായ പിക്സൽ ഇന്ത്യയിൽ നിർമ്മിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾക്ക് ആഗോളതലത്തിൽ വലിയ രീതിയിലുള്ള സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ പ്രഖ്യാപനം.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2024 ഓടെയാണ് ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾ ഗൂഗിൾ പുറത്തിറക്കുക. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോണുകളുടെ നിർമ്മാണമാണ് ഇന്ത്യയിൽ ആരംഭിക്കുക. ഇതിനായി ആഭ്യന്തര, അന്തർദേശീയ കമ്പനികളുമായി കൈകോർക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ഡൽഹി കേന്ദ്രീകരിച്ചാകും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക.

Also Read: നികുതി വെട്ടിപ്പുകാർക്ക് ഉടൻ പിടിവീഴും, പഴുതുകൾ അടച്ച അന്വേഷണവുമായി ജിഎസ്ടി വകുപ്പ്

ആഗോള സ്മാർട്ട്ഫോൺ വിപണിയുടെ ഹബ്ബായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിച്ചതോടെ നിരവധി സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ രാജ്യത്ത് ചുവടുകൾ ശക്തമാക്കിയിട്ടുണ്ട്. ആപ്പിൾ, സാംസംഗ് തുടങ്ങിയ കമ്പനികളാണ് സ്മാർട്ട്ഫോൺ നിർമ്മാണ മേഖലയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേ, ഷവോമി ഉൾപ്പെടെയുള്ള ചൈനീസ് ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ പ്രാദേശിക നിർമ്മാതാക്കളുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button