KollamKeralaNattuvarthaLatest NewsNews

യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ചു: യു​വാ​വ് അറസ്റ്റിൽ

വാ​ള​ത്തും​ഗ​ൽ മ​ഠ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ഖി​ൽ(29) ആ​ണ് അറസ്റ്റിലായത്

ഇ​ര​വി​പു​രം: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് പൊലീസ്​ പി​ടി​യി​ൽ. വാ​ള​ത്തും​ഗ​ൽ മ​ഠ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ഖി​ൽ(29) ആ​ണ് അറസ്റ്റിലായത്. ഇ​ര​വി​പു​രം പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

വി​വാ​ഹി​ത​നാ​യ പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഹോം​സ്റ്റേ​യി​ലും യു​വ​തി​യു​ടെ വീ​ട്ടി​ലും​വെ​ച്ച്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘ഹിറ്റ്‌ലർ അങ്ങനെ ചെയ്തതിൽ അതിശയിക്കാനില്ല’:ഹിറ്റ്‌ലറുടെ പ്രവർത്തനങ്ങളെ പിന്തുണച്ച് ഇസ്രായേൽ വിരുദ്ധ പോസ്റ്റുമായി യുവതി

യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ​യാ​ണ്​ പ്ര​തി​ക്കെ​തി​​രെ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ രാ​ജീ​വ്, എ​സ്.​ഐ ജ​യേ​ഷ്, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button