ThiruvananthapuramKeralaNattuvarthaLatest NewsNews

ലൈം​ഗിക ദൃശ്യങ്ങൾ കാണിച്ച് ഭീഷണി: പരാതി നൽകാൻ വാട്സ്ആപ്പ് നമ്പറുമായി പൊലീസ്

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈം​ഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നതു ഉൾപ്പെടെയുള്ള സംഭവങ്ങളിലെ പരാതികൾ ഈ നമ്പറിൽ അറിയിക്കാം. 9497980900 എന്ന നമ്പറാണ് പൊലീസ് പങ്കിട്ടത്.

ബ്ലാക്ക് മെയിലിങ്, മോർഫിങ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ നമ്പറിൽ അറിയിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശം എന്നീ മാർ​ഗങ്ങളിലൂടെ പരാതി നൽകാം. അതേസമയം ഈ നമ്പറിൽ നേരിട്ട് വിളിക്കാൻ സാധിക്കില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമെങ്കിൽ പൊലീസ് പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button