Latest NewsNewsTechnology

പ്രതിദിന ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞോ? കിടിലൻ ബൂസ്റ്റർ പ്ലാനുമായി വോഡഫോൺ-ഐഡിയ

അധിക ഡാറ്റ ആവശ്യമുള്ളവർക്ക് 181 രൂപയുടെ ബൂസ്റ്റർ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ. കമ്പനി അവതരിപ്പിക്കുന്ന പ്ലാനുകളിൽ ഡാറ്റയ്ക്ക് പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. ഡാറ്റ തികയാതെ വരുമ്പോൾ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ അധിക ഡാറ്റ ആവശ്യമുള്ളവർക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന ബൂസ്റ്റർ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ ബൂസ്റ്റർ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാം.

അധിക ഡാറ്റ ആവശ്യമുള്ളവർക്ക് 181 രൂപയുടെ ബൂസ്റ്റർ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. സിമ്മിൽ ഒരു ആക്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമാണ് 181 രൂപയുടെ ബൂസ്റ്റർ പ്ലാൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ബൂസ്റ്റർ പ്ലാൻ ആയതിനാൽ മറ്റ് ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ ഉണ്ടായിരിക്കുകയില്ല. വോയിസ് കോളിംഗ് ആനുകൂല്യമുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് ഈ ബൂസ്റ്റർ പ്ലാൻ തിരഞ്ഞെടുക്കാൻ പാടുള്ളൂ.

Also Read: കണ്ണൂരിൽ വൃദ്ധയെ കെട്ടിയിട്ട് 10 പവൻ കവർന്നു: മുഖംമൂടി ധരിച്ചെത്തിയ നാലം​ഗ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button