Latest NewsNewsInternational

ആരാണ് ജമില ഷാന്റി? ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസിന്റെ വനിതാ നേതാവിനെ കുറിച്ച് അറിയാം

ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രയേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഗാസയിലുടനീളം ആക്രമണം തുടരുകയാണ്. ടാങ്ക് വേധ മിസൈല്‍ വിക്ഷേപിണികള്‍, തുരങ്കങ്ങള്‍, ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍, ഓപറേഷന്‍ ആസ്ഥാനങ്ങള്‍ മുതലായവ തകര്‍ത്തു.

Read Also: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വർഷത്തിനുശേഷം പിടിയിൽ

ഇതിനിടയില്‍ ഹമാസിന്റെ ഉന്നതസമിതിയായ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ അംഗമായ ജമില അല്‍ ഷാന്റി ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന്റെ സഹസ്ഥാപകന്‍ അബ്ദല്‍ ആസീസ് അല്‍ റാന്റിസിയുടെ ഭാര്യയായിരുന്നു ഇവര്‍. 2021ലാണ് പോളിറ്റ്ബ്യൂറോയില്‍ അംഗമായത്. പോളിറ്റ്ബ്യൂറോയിലെ ആദ്യ വനിതാ അംഗവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button