Latest NewsNewsBusiness

തിരിച്ചുവരവിന്റെ പാതയിൽ ബിറ്റ്കോയിൻ! വീണ്ടും റെക്കോർഡ് മുന്നേറ്റം

കഴിഞ്ഞ വർഷം തുടർച്ചയായ ഇടിവാണ് ക്രിപ്റ്റോ വിപണി നേരിട്ടത്

പ്രമുഖ കറൻസിയായ ബിറ്റ്കോയിൻ വീണ്ടും തിരിച്ചുവരവിന്റെ പാതയിൽ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിറ്റ്കോയിന്റെ മൂല്യം ഉയർന്ന നിലയിലാണ് എത്തിയിട്ടുള്ളത്. മറ്റു ക്രിപ്റ്റോ കറൻസികളുടെ മൂല്യം ചാഞ്ചാട്ടങ്ങൾക്ക് വിധേയമായ സാഹചര്യത്തിലാണ് ബിറ്റ്കോയിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ബിറ്റ്കോയിന്റെ മൂല്യം 30,000 ഡോളറിന് മുകളിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം തുടർച്ചയായ ഇടിവാണ് ക്രിപ്റ്റോ വിപണി നേരിട്ടത്.

അമേരിക്കയിലെ ബ്ലാക്ക് റോക്ക് ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങൾ ബിറ്റ്കോയിൻ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനായി യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുകയാണെങ്കിൽ, ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ നിക്ഷേപം എത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ബിറ്റ്കോയിൻ എക്സ്ചേഞ്ച് ഫണ്ടിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ ഓഹരികളിലും ബോണ്ടുകളിലും ഉള്ള നിക്ഷേപങ്ങൾ വിറ്റഴിക്കുന്നുണ്ടെന്നാണ് സൂചന.

Also Read: നേവൽ ഗാലൻഡ്രി മ്യൂസിയം: തറക്കല്ലിടൽ നിർവഹിച്ച് യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button