Latest NewsNewsBusiness

സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില

ഇസ്രായേൽ-ഹമാസ് യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവില കത്തിക്കയറുന്നത്

സംസ്ഥാനത്ത് ഇന്നും റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില. ഒരു പവൻ ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച് 5,660 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,698 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ നാലാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

ഇസ്രായേൽ-ഹമാസ് യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവില കത്തിക്കയറുന്നത്. ട്രോയ് ഔൺസിന് 3.94 ഡോളർ ഉയർന്ന് 1,981.22 ഡോളർ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് അഞ്ചാം തീയതിയാണ്. 41,920 രൂപയായിരുന്നു ഒക്ടോബർ 5-ലെ നിരക്ക്. അതേസമയം, സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത് ഈ വർഷം മെയ് അഞ്ചാം തീയതിയാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 45,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,720 രൂപയുമായിരുന്നു നിരക്ക്.

Also Read: വ്യോമയാന വിപണിയിൽ അതിവേഗം കുതിച്ച് ഇന്ത്യ, വരും വർഷങ്ങളിൽ സർവീസുകളുടെ എണ്ണം ഉയർത്തിയേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button