Latest NewsNewsIndia

ദേശീയ പതാകയെ അപമാനിച്ച് പോലീസ്; കർശന നടപടി വേണം, ഡിഎംകെയെ കുറ്റപ്പെടുത്തി അണ്ണാമലൈ

ക്രിക്കറ്റ് ആരാധകനിൽ നിന്നും ത്രിവർണ്ണ പതാക തട്ടിയെടുത്ത പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചെന്നൈ പോലീസ്. പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി. ദേശീയ പതാകയെ അപമാനിച്ചതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഡിഎംകെ തമിഴ്‌നാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും വ്യക്തമാക്കി.

അതേസമയം, തിങ്കളാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും മത്സരത്തിനിടെയായിരുന്നു സംഭവം. ടീമുകളുടെ മത്സരം കാണാനെത്തിയവരിൽ നിന്നും ഒരു പോലീസ് ഓഫീസർ ത്രിവർണ്ണ പതാക തട്ടിയെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവം വൈറലായതോടെ നടപടിയെടുക്കാൻ ചെന്നൈ പോലീസ് നിർബന്ധിതരാവുകയായിരുന്നു.

‘അദ്ദേഹത്തെ (പോലീസ് ഉദ്യോഗസ്ഥനെ) കൺട്രോൾ റൂമിലേക്ക് തിരിച്ചുവിളിച്ചു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കും. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. നിരവധി കാണികൾ സ്റ്റേഡിയത്തിനുള്ളിൽ ത്രിവർണ്ണ പതാക സ്വതന്ത്രമായി കൊണ്ടുനടക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്’, വീഡിയോ സോഷ്യൽ മീഡിയയിൽ രോഷം സൃഷ്ടിച്ചതോടെ ഗ്രേറ്റർ ചെന്നൈ പോലീസ് പ്രസ്താവനയിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button