AlappuzhaLatest NewsKeralaNattuvarthaNews

മു​ന്‍വൈ​രാ​ഗ്യം തീ​ര്‍ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തി​ൽ ഓടി​ച്ച് അന്യസംസ്ഥാന തൊഴിലാളികളെ കാറിടിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ബീ​ച്ച് വാ​ർ​ഡ് പു​ന്ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ സാ​യ​ന്തി​നെ​(24)യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: മു​ന്‍വൈ​രാ​ഗ്യം തീ​ര്‍ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ കേ​സി​ലെ പ്ര​തി​ അ​റ​സ്റ്റിൽ. ബീ​ച്ച് വാ​ർ​ഡ് പു​ന്ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ സാ​യ​ന്തി​നെ​(24)യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ല​പ്പു​ഴ നോ​ര്‍ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​ ക​ല്ല​ൻ റോ​ഡി​ൽ ക​ല​ക്ട​റു​ടെ ബം​ഗ്ലാ​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ഇ​യാ​ളു​ടെ കാ​ർ ര​ണ്ട്​ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം ബൈ​ക്ക് യാ​ത്ര​ക്കാ​രെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ര്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Read Also : വീരമൃത്യു വരിച്ച അഗ്നീവീറുകൾക്ക് സഹായമൊന്നും കിട്ടില്ലെന്ന രാഹുലിന്റെ ആരോപണം തെറ്റ്, അക്ഷയ്‌ക്ക് ലഭിക്കുക ഒരു കോടി രൂപ

ഇ​യാ​ളും അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബീ​ച്ചി​ന് സ​മീ​പം വാ​ക്കേ​റ്റ​വും ത​ർ​ക്ക​വും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​യാ​ൾ​ക്ക് മ​ർ​ദ​നം ഏ​റ്റ​താ​യും പ​റ​യു​ന്നു. ഇ​തി​ൽ പ​ക​ തോ​ന്നി​യ ഇ​യാ​ൾ കാ​റു​മാ​യി എ​ത്തി അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പി​ന്തു​ട​ർ​ന്ന് ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. നി​ര്‍ത്താ​തെ ​പോ​യ കാ​ർ പി​ന്നീ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് രാ​ത്രി​യോ​ടെ പൊ​ലീ​സ് ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ന്റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button