KollamAlappuzhaKeralaNattuvarthaLatest NewsNews

വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കിടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: യു​വാ​വ് പി​ടി​യി​ൽ

നീ​ണ്ട​ക​ര വെ​ളി​ത്തു​രു​ത്ത് മു​ല്ല​വീ​ട്ടി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ര​ഞ്ജി​ത്ത്(42) ആ​ണ് അറസ്റ്റിലായത്

ച​വ​റ: വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ. നീ​ണ്ട​ക​ര വെ​ളി​ത്തു​രു​ത്ത് മു​ല്ല​വീ​ട്ടി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ര​ഞ്ജി​ത്ത്(42) ആ​ണ് അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സാണ് പ്രതിയെ പി​ടികൂടി​യ​ത്.

Read Also : റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് അപകടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മരിച്ചു

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 6.30-ന് ​നീ​ണ്ട​ക​ര വെ​ളി​ത്തു​രു​ത്ത് ബീ​വ​റേ​ജ​സി​ന് സ​മീ​പ​മു​ള്ള റോ​ഡി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം നടന്നത്. അ​തു​വ​ഴി മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ലെ​ത്തി​യ ര​ഞ്ജി​ത്ത് വാ​ഹ​നം നി​ര്‍​ത്താ​നു​ള്ള പൊലീ​സി​ന്‍റെ നി​ര്‍​ദ്ദേ​ശം അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​സ്ഐ​യെ ഇ​ടി​ച്ച ശേ​ഷം ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം ഇ​ടി​പ്പി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ​ട​തു​കൈ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന്, ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ച​വ​റ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘം ആണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button