Latest NewsNewsBusiness

വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ: ലക്ഷ്യം ഇത്

2022-23 സാമ്പത്തിക വർഷത്തിൽ വ്യാജ ലോൺ ആപ്പുകൾക്കെതിരായ പരാതികളുടെ എണ്ണം 1,062 ആയാണ് ഉയർന്നിരിക്കുന്നത്

രാജ്യത്തെ ബാങ്കുകൾക്കായി വിശദമായ കെവൈസി പ്രക്രിയ ഉടൻ രൂപകൽപ്പന ചെയ്യണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ ഉയർത്തുന്ന ഭീഷണികൾ നേരിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ധനകാര്യ സേവന വിഭാഗത്തിന്റെയും, റിസർവ് ബാങ്കിന്റെയും പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

നിയമപരവും സൂക്ഷ്മമായി പരിശോധിച്ച ലോൺ ആപ്പുകൾക്ക് മാത്രമായി ഇന്ത്യൻ ബാങ്കിംഗ് സംവിധാനം ആക്സിസ് ചെയ്യാനും ഉപയോഗിക്കാനും ഉള്ള അവസരം ഉടൻ ഒരുക്കുന്നതാണ്. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ, നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും. ഇതിലൂടെ വ്യാജ വായ്പ ആപ്പുകളെ അതിവേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നതാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത്തരം വ്യാജ ലോൺ ആപ്പുകൾക്കെതിരായ പരാതികളുടെ എണ്ണം 1,062 ആയാണ് ഉയർന്നിരിക്കുന്നത്.

Also Read: ഗാസയില്‍ സ്ഥിതി ആശങ്കാജനകം, കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button