Latest NewsNewsIndia

ഹിജാബ് നിരോധനം നീക്കാന്‍ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍, എല്ലാ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലും ഹിജാബ് ധരിക്കാം

ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ഹിജാബ് നിരോധനം നീക്കാനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റ് മത്സരപ്പരീക്ഷകളില്‍ നിന്നും ഹിജാബ് നിരോധനം നീക്കി. ഇതോടെ കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റി നടത്തുന്ന എല്ലാ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കും ഇനി ഹിജാബ് ധരിച്ച് പങ്കെടുക്കാം.

Read Also: ഭക്തിയുടെ പ്രഭയിൽ ഇന്ന് വിജയദശമി: വിദ്യാരംഭം കുറിക്കാൻ ഒരുങ്ങി നിരവധി കുരുന്നുകൾ, എഴുത്തിനിരുത്ത് ആരംഭിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമാണെങ്കിലും അതിന് മുന്നോടിയായി റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള നിര്‍ണായക തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിലേക്കുള്ള പരീക്ഷാ സമിതിയാണ് കര്‍ണാടക എക്‌സാമിനേഷന്‍സ് അതോറിറ്റി (കെഇഎ). ഹിജാബ് ധരിക്കുന്നത് വിലക്കുന്നത് മത്സരാര്‍ത്ഥിയുടെ അടിസ്ഥാന അവകാശത്തെ ഹനിക്കലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി എം സി സുധാകര്‍ പറഞ്ഞു. ഘട്ടം ഘട്ടമായി എല്ലാ പരീക്ഷകളില്‍ നിന്നും ഹിജാബ് നിരോധനം നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button