Latest NewsKeralaNews

കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി സർക്കാരും നരേന്ദ്ര മോദിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോൾ എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത് 64006 അതിദരിദ്ര കുടുംബങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ബന്ദികളെ മോചിപ്പിക്കുക’: വെടിനിർത്തലിന് സമ്മർദ്ദം ചെലുത്താൻ ബൈഡന് കത്തെഴുതി ഹോളിവുഡ് താരങ്ങൾ

ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറും.
കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര ശ്രമം. 56000 കോടി കേന്ദ്രം നിഷേധിക്കുമ്പോൾ കേരളത്തിലെ ക്ഷേമപദ്ധതികൾ പ്രതീക്ഷിച്ച നിലയിൽ നടപ്പാക്കാനാവാത്ത സ്ഥിതിയാണ്. സംവരണമെന്ന പേരിൽ പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് കേന്ദ്രം. അവർ പറഞ്ഞ 33 ശതമാനം സ്ത്രീ സംവരണം വരുന്ന തെരഞ്ഞെടുപ്പിലില്ല. 2021 ലെ സെൻസസ് ഇതുവരെ നടന്നില്ല. ജാതി സെൻസസിനെ സംഘപരിവാർ എതിർക്കുന്നത് സവർണ മേധാവിത്വം നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ്. ഏക സിവിൽ കോഡിലെ സംഘപരിവാർ നിലപാട് വ്യാജമാണ്. ഹിന്ദുത്വ അജൻഡയല്ലാതെ ഭരണഘടനയിൽ അധിഷ്ഠിതമായ മതനിരപേക്ഷ കാഴ്ചപ്പാട് അവർ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഹമാസ് vs ഇസ്രായേൽ: വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍ – കാരണമിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button