Latest NewsNewsInternational

യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ പിന്തുണയുള്ള സംഘടനകളുടെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണ് സഹായം ഉറപ്പാക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ നടപടിയെടുക്കാനും ഉചിതമായി പ്രതികരിക്കാനും പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിരോധ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

Read Also: ഡ്യൂട്ടിയ്ക്കിടെ കാണാതായ പോലീസുകാരനെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡും (ഐആര്‍ജിസി) ഇറാന്‍ സര്‍ക്കാരും ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതായി അമേരിക്ക വിശ്വസിക്കുന്നു. കൂടാതെ ഹമാസിനും ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്കും ഇറാന്‍ പിന്തുണ നല്‍കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button