Latest NewsNewsIndia

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുപ്‌വാരയിലെ മച്ചിൽ സെക്ടറിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമമാണ് സൈന്യം തകർത്തത്.

Read Also: സംഘടിതമായി നെഗറ്റീവ് റിവ്യൂ: പോലീസ് കേസെടുത്തതോടെ റിവ്യൂകൾ അപ്രത്യക്ഷമായി, സൈബർ വിദഗ്ധരുടെ സാഹായം തേടി പോലീസ്

മേഖലയിൽ ഭീകര സാന്നിദ്ധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

Read Also: ബിജെപിയിൽ സത്യം പറയുന്ന ഏക വ്യക്തി നിതിൻ ഗഡ്കരി മാത്രമാണ്: എൻസിപി നേതാവ് സുപ്രിയ സുലെ

shortlink

Related Articles

Post Your Comments

Related Articles


Back to top button