KottayamLatest NewsKeralaNattuvarthaNews

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ബൈ​ക്കി​നു പി​ന്നി​ലി​രു​ന്നയാൾ മരിച്ചു

പു​ളി​മൂ​ട്ടി​ല്‍ പ​രേ​ത​നാ​യ സി.​സി. ജോ​ണി​ന്‍റെ മ​ക​ന്‍ എം.​ജെ. സാ​മു​വ​ല്‍ (66) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന യാ​ത്ര ചെ​യ്തി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. പൂ​വ​ന്‍തു​രു​ത്ത് എ​ര​മ​ത്ത് പു​ളി​മൂ​ട്ടി​ല്‍ പ​രേ​ത​നാ​യ സി.​സി. ജോ​ണി​ന്‍റെ മ​ക​ന്‍ എം.​ജെ. സാ​മു​വ​ല്‍ (66) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി ഷൈ​ജു ജേ​ക്ക​ബി​നു(38) പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 6.45-ന് ​തോ​ട്ട​യ്ക്കാ​ട് പാ​റ​പ്പ​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​റു​ക​ച്ചാ​ലി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ള്‍ എ​തി​ര്‍ദി​ശ​യി​ലെ​ത്തി​യ കാ​ര്‍ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സാ​മു​വ​ലി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ക​ട​യു​ട​മ​യു​ടെ ഭാ​ര്യ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മിച്ചതായി പരാതി

വാ​ക​ത്താ​നം പൊ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സാ​മു​വേ​ല്‍ കൊ​ല്ലാ​ട് അ​സീ​സി കോ​ണ്‍വ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ല. കു​റി​ച്ചി വേ​ണാ​ട്ടു​ക​ള​ത്തി​ല്‍ പാ​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക​ന്‍: ജോ​ണ്‍ (ജോ, ​കോ​ട്ട​ക്-​മ​ഹീ​ന്ദ്ര കോ​ട്ട​യം).

സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് ബോ​ര്‍മ്മ ക​വ​ല​യി​ലു​ള്ള ഫാ. ​രാ​ജ​ന്‍ വ​ര്‍ഗീ​സി​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പ​ള്ളം സെ​ന്‍റ് ഇ​ഗ്‌​നാ​ത്തിയോസ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button