Latest NewsNewsTechnology

മുന്നറിയിപ്പുകൾക്ക് പിന്നാലെ വാക്ക് പാലിച്ച് വാട്സ്ആപ്പ്! ഈ സ്മാർട്ട്ഫോണുകളിലെ പ്രവർത്തനം അവസാനിപ്പിച്ചു

മൾട്ടി അക്കൗണ്ട് സ്വിച്ചിംഗ്, അധിക സുരക്ഷ നടപടികൾ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകൾ ചേർത്ത് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്

മുന്നറിയിപ്പുകൾക്കൊടുവിൽ തിരഞ്ഞെടുത്ത ഹാൻഡ്സെറ്റുകളിലെ പ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒക്ടോബർ 24 മുതൽ ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റിലും, ഐഒഎസ് 10, ഐഒഎസ് 11 എന്നിവയിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിലെ സേവനം അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് സേവനം നിർത്തലാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പഴയ പതിപ്പുകളിലെ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ് തീരുമാനിച്ചത്.

മൾട്ടി അക്കൗണ്ട് സ്വിച്ചിംഗ്, അധിക സുരക്ഷ നടപടികൾ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകൾ ചേർത്ത് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ, ഫീച്ചറുകൾ ലഭിക്കുന്നതിനായി പഴയ ആൻഡ്രോയ്ഡ് വേർഷൻ ഉപയോഗിക്കുന്നവർക്ക് അപ്ഗ്രേഡ് ചെയ്യാനുളള ഓപ്ഷൻ വാട്സ്ആപ്പ് നൽകിയിരുന്നു. പുതിയ ഫീച്ചറുകളും കൂടുതൽ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വാട്സ്ആപ്പ് സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കൾ വിവിധതരം ഓൺലൈൻ ഭീഷണികൾ നേരിടാൻ സാധ്യതയുണ്ട്.

വാട്സ്ആപ്പ് സേവനം നിർത്തലാക്കിയ സ്മാർട്ട്ഫോണുകൾ

  • സാംസങ് ഗ്യാലക്‌സി S2
  • നെക്‌സസ് 7
  • ഐഫോൺ 5
  • ഐഫോൺ 5c
  • ആർക്കോസ് 53 പ്ലാറ്റിനം
  • ഗ്രാൻഡ് എസ് ഫ്ലെക്സ് ZTE
  • ഗ്രാൻഡ് എക്‌സ് ക്വാഡ് V987 ZTE
  • എച്ച്ടിസി ഡിസയർ 500
  • ഹുവായ് അസെൻഡ് ഡി
  • ഹുവായ് Ascend D1
  • എച്ച്ടിസി വൺ
  • സോണി എക്സ്പീരിയ Z
  • എൽജി ഒപ്റ്റിമസ് ജി പ്രോ
  • സാംസങ് ഗ്യാലക്‌സി നെക്‌സസ്
  • എച്ച്ടിസി സെൻസേഷൻ
  • മോട്ടോറോള Droid Razr
  • സോണി എക്സ്പീരിയ എസ് 2
  • മോട്ടറോള സീറോ
  • സാംസങ് ഗ്യാലക്‌സി Tab 10.1
  • അസൂസ് ഈ പാഡ് ട്രാൻസ്ഫോർമർ
  • ഏസർ ഐക്കോണിയ ടാബ് A5003
  • സാംസങ് ഗ്യാലക്‌സി S
  • എച്ച്ടിസി ഡിസയർ എച്ച്ഡി
  • എൽജി ഓപ്റ്റിമസ് 2X
  • സോണി എക്‌സ്‌പീരിയ ആർക്ക് 3

shortlink

Related Articles

Post Your Comments

Related Articles


Back to top button