Latest NewsNewsIndia

പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹത്തിന് അര്‍ഹതയില്ല: വ്യക്തമാക്കി മുഖ്യമന്ത്രി

ദിസ്പൂർ: പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കില്‍ അസമിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹത്തിന് അര്‍ഹതയില്ലെന്നും അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്‍ രണ്ടാമത് വിവാഹംകഴിച്ചാല്‍ ആ വ്യക്തിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ രണ്ട് ഭാര്യമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേഴ്സണല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് മെമ്മോറാണ്ടമനുസരിച്ച് സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഭാര്യ ജീവിച്ചിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മറ്റൊരു വിവാഹം കഴിക്കരുത്. എന്നാല്‍, വിവാഹമോചന മാനദണ്ഡത്തെക്കുറിച്ച് അതില്‍ പരാമര്‍ശിച്ചിട്ടില്ല.

ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ പാർലമെന്റ് ഉടൻ പാസാക്കും: വ്യക്തമാക്കി അമിത് ഷാ

ഒരു വനിതാ സര്‍ക്കാര്‍ ജീവനക്കാരിയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ മറ്റൊരു വിവാഹം കഴിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച് ഒക്ടോബര്‍ 20നാണ് പേഴ്സണല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നീരജ് വര്‍മ്മ വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button