Latest NewsNewsTechnology

മിഡ് റേഞ്ച് സെഗ്മെന്റിൽ വിപണി കീഴടക്കാൻ റിയൽമി! ഈ ഹാൻഡ്സെറ്റ് ഉടൻ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ റിയൽമി ജിടി 5 സ്മാർട്ട്ഫോണുകൾക്ക് 30,000 രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കാവുന്നതാണ്

റിയൽമി ആരാധകരുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെടുത്തിയ റിയൽമി ജിടി 5 ഹാൻഡ്സെറ്റാണ് പുതുതായി അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കും അത്യാകർഷകമായ ഫീച്ചറുകളും ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്. നവംബർ 30നാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്താൻ സാധ്യത. നിലവിൽ, സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. എങ്കിലും, പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.74 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകാൻ സാധ്യത. 1240×2772 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് കരുത്ത് പകരുക. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഒരുക്കുന്നതാണ്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ട്രിപ്പിൾ ക്യാമറകൾ. വീഡിയോ കോൾ, സെൽഫി എന്നിവയ്ക്കായി ഫ്രണ്ടിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകുക. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി നൽകിയേക്കും. ഇന്ത്യൻ വിപണിയിൽ റിയൽമി ജിടി 5 സ്മാർട്ട്ഫോണുകൾക്ക് 30,000 രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കാവുന്നതാണ്.

Also Read: കേരളത്തിലുള്ളവരെല്ലാം ബുദ്ധിജീവികളാണോ? സത്യവും മിഥ്യയും

shortlink

Related Articles

Post Your Comments

Related Articles


Back to top button