News

തെരഞ്ഞെടുപ്പ് പ്രചാരണം: മിസോറം സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറി പ്രധാനമന്ത്രി

ഐസ്വാള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 30ന് മോദി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇത് റദ്ദാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവാണ് അറിയിച്ചത്. അതേസമയം, മിസോറം സന്ദര്‍ശനം റദ്ദാക്കിയതിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

വിവാഹമോചന കേസ്​ നടത്തിപ്പിന്​ വക്കാലത്ത് നൽകിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസ്: രണ്ട് അഭിഭാഷകർക്ക് മുൻകൂർ ജാമ്യം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമില്‍ പ്രചാരണത്തിനെത്തും. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തും. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോർട്ട്. മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറമില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന എംഎന്‍എഫ് നേതാവും മുഖ്യമന്ത്രിയുമായ സൊറംതങ്ക നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button