KeralaLatest NewsNews

കപ്പയും മീനും ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം? – രുചിക്കൂട്ട്

മീനും മത്സ്യ കറികളും ഇഷ്ടപ്പെടുന്ന ഭക്ഷണപ്രിയര്‍ക്ക് ഒരു ആഘോഷമുണ്ടെങ്കിൽ കപ്പയും മീനും നിർബന്ധമാണ്. ഏത് അവസരത്തിലും ഇക്കൂട്ടർക്ക് ഈ വിഭവത്തിനോട് നോ പറയാൻ കഴിയില്ല. എരിവിട്ട് പൊരിച്ച ചെമ്മീനും തുടങ്ങി നെയ്മീന്‍ പൊരിച്ചതു വരെ വിവിധതരം മത്സ്യവിഭവങ്ങളാണ് കേരളം ഒരുക്കുന്നത്. ലോകമാകെ കേള്‍വി കേട്ടതാണ് കേരളത്തിന്റെ മത്സ്യസമ്പത്ത്. കാലങ്ങളായി കേരളീയരുടെ ഇഷ്ട ഭക്ഷണമാണ് കപ്പ. കപ്പ കൊണ്ടുളള വിഭവങ്ങൾ ഏറെയുണ്ടെങ്കിലും കപ്പ – മീൻ ജോടി ആണ് ഏറെ ജനപ്രിയം. അതിൽത്തന്നെ വൈവിദ്ധ്യങ്ങൾ ഏറെയാണ്. കപ്പയും മീൻ മുളകിട്ടതും ഉണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:

കപ്പ – 1 കിലോ
പച്ചമുളക് – രണ്ടെണ്ണം
തേങ്ങ – അരമുറി
മഞ്ഞൾപ്പൊടി – ഒരു നുളള്
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
താളിയ്ക്കാൻ
ചെറിയുളളി – രണ്ടോ മൂന്നോ
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

കപ്പ കഴുകി കഷണങ്ങളാക്കിയത് നന്നായി വേവിക്കുക. വെന്ത ശേഷം വെളളം ഊറ്റിക്കളയണം. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അരിഞ്ഞുവെച്ച ഉളളി തവിട്ട് നിറമാകുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും മഞ്ഞൾപ്പൊടിയും ചിരകിയ തേങ്ങയും ചേർക്കുക. ഏറ്റവുമൊടുവിൽ വേവിച്ച കപ്പ ചേർത്തിളക്കുക. ചൂടോടെ വിളമ്പാം.

മീൻ മുളകിട്ടത് – ആവശ്യമായ സാധനങ്ങൾ:

നെയ്മീൻ – അരക്കിലോ
മുളകുപൊടി – 40 ​ഗ്രാം
മല്ലിപ്പൊടി – 20 ​ഗ്രാം
ഇഞ്ചി – 1 കഷണം
വെളുത്തുളളി – 1
കുടപ്പുളി – 15 ​ഗ്രാം
ഉപ്പ് – ആവശ്യത്തിന്
താളിയ്ക്കാൻ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ചെറിയുളളി – രണ്ടോ മൂന്നോ
കടുക് – 1 ടീസ്പൂൺ
വറ്റൽമുളക് – രണ്ടെണ്ണം
ഉലുവ – ഒരു നുളള്
കറിവേപ്പില – 2 തണ്ട്

പാകം ചെയ്യുന്ന വിധം:

മീൻ കഴുകി കഷണങ്ങളാക്കിയത് ഉപ്പും മഞ്ഞളും പുരട്ടി അല്പസമയം വെയ്ക്കുക. ഇഞ്ചിയും വെളുത്തുളളിയും ചെറുതായി അരിയുകയോ ചതക്കുകയോ ചെയ്യാം. പൊടികളും ഉപ്പും കുടപ്പുളിയും കറിവേപ്പിലയും ചേർത്ത് മീൻ കഷണങ്ങളിട്ട് ആവശ്യത്തിന് വെളളമൊഴിച്ച് പത്തു മിനിട്ട് വേവിക്കുക. അതിനു ശേഷം കടുക് താളിച്ചൊഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button