Latest NewsNewsIndia

രാജ്യത്ത് വികസനം നടക്കുന്നത് രാഹുലിനും പ്രിയങ്കക്കും മനസിലാകില്ല, കാരണം അവരുടെ വേരുകൾ ഇറ്റലിയിലാണ്: അമിത് ഷാ

ഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്ത് ജനങ്ങൾ വികസനത്തെകുറിച്ച് സംസാരിക്കുകയാണെന്നും എന്നാൽ രാഹുലിനും പ്രിയങ്കക്കും അത് മനസിലാകാത്തത് അവരുടെ വേരുകൾ ഇറ്റലിയിൽ നിന്നായത് കൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു.

പതിനാറു കൈകളുള്ള വിഷ്ണുവും നരസിംഹ മൂർത്തിയും ഒരേ പ്രതിമയിൽ!! വാമന പ്രതിഷ്ഠയുള്ള ക്ഷേത്രം

‘എല്ലായിടത്തും ജനങ്ങൾ രാജ്യത്തെ വികസനത്തെ കുറിച്ച് സംസാരിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ ഒമ്പത് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തിൽ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. കോൺഗ്രസ് മാത്രം നല്ല കാര്യങ്ങളെയൊന്നും കാണില്ല. സഹോദരനും സഹോദരിയും രാജ്യം മുഴുവൻ കറങ്ങി എന്ത് സംഭവിച്ചുവെന്ന് ചോദിക്കും. രാജ്യത്ത് എന്ത് സംഭവിച്ചുവെന്ന് അവർക്ക് മനസിലാവില്ല, കാരണം അവരുടെ വേരുകൾ ഇറ്റലിയിൽ നിന്നാണ് ഇന്ത്യയിലല്ല,’ മധ്യപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button