Latest NewsNewsTechnology

മുഴുവൻ സമയ സിസിടിവി നിരീക്ഷണം ഉറപ്പുവരുത്താം, സ്റ്റോറേജ് തീരുമെന്ന പേടി ഇനി വേണ്ട! പുതിയ മൈക്രോ എസ്ഡി കാർഡ് ഇതാ എത്തി

സാധാരണയുള്ള എച്ച്ഡിഡികളെ അപേക്ഷിച്ച് നിരവധി അധിക ഫീച്ചറുകളാണ് ഇവയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്

മുഴുവൻ സമയ സിസിടിവി നിരീക്ഷണം ഉറപ്പുവരുത്തുമ്പോഴും, അവ റെക്കോർഡ് ചെയ്യുമ്പോഴും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ആവശ്യമായ സ്റ്റോറേജ് ഇല്ലാത്തത്. ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഇത്തവണ വിപണിയിൽ എത്തിയിരിക്കുകയാണ് വെസ്റ്റേൺ ഡിജിറ്റൽ. സ്റ്റോറേജ് ആവശ്യങ്ങൾ നിറവേറ്റാൻ പർപ്പിൾ മൈക്രോ എസ്ഡി കാർഡും, സർവലൻസ് ഹാർഡ് ഡിസ്ക് ഡ്രൈവുകളുമാണ് (എച്ച്ഡിഡി) ഇത്തവണ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാധാരണയുള്ള എച്ച്ഡിഡികളെ അപേക്ഷിച്ച് നിരവധി അധിക ഫീച്ചറുകളാണ് ഇവയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സെൻട്രൽ സ്റ്റോറേജ് സൗകര്യവുമായി ബന്ധപ്പെട്ട് 22ടിബി മോഡൽ അടക്കമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

24 മണിക്കൂർ മൾട്ടി സ്ട്രീം, മൾട്ടി ക്യാമറ ഉപയോഗം തുടങ്ങിയവയും ഇതിലൂടെ സാധ്യമാകുന്നതാണ്. സർവലൻസ് എച്ച്ഡിയുമായുള്ള സെൻട്രൽ സ്റ്റോറേജിന് പുറമേ, ക്യാമറ സ്റ്റോറേജിനായും ഇവ പരിഗണിക്കാവുന്നതാണ്. ഇതിനോടൊപ്പം ക്യാമറകളിലും നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡുകളിലും ലോക്കൽ സ്റ്റോറേജ് ഇവ ലഭ്യമാക്കും. നിലവിൽ, സിസിടിവി വിപണി ഗണ്യമായ വളർച്ച കൈവരിച്ച സാഹചര്യത്തിലാണ് കൂടുതൽ കാര്യക്ഷമമായ സ്റ്റോറേജ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.

Also Read: പതിനാറു കൈകളുള്ള വിഷ്ണുവും നരസിംഹ മൂർത്തിയും ഒരേ പ്രതിമയിൽ!! വാമന പ്രതിഷ്ഠയുള്ള ക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button