Latest NewsNewsMobile PhoneTechnology

പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണുമായി ഐക്യു എത്തുന്നു! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു

അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറാണ് മറ്റൊരു ആകർഷണീയത

ഐക്യുവിന്റെ പ്രീമിയം റേഞ്ച് സ്മാർട്ട്ഫോണായ ഐക്യു 12-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നവംബർ 7ന് ചൈനീസ് വിപണിയിൽ ഐക്യു 12 അവതരിപ്പിക്കുന്നതാണ്. ഇതിന് പിന്നാലെ നവംബറിൽ തന്നെ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലും എത്തുന്നതാണ്. മാസങ്ങൾക്ക് മുൻപ് തന്നെ ഐക്യു 12 പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി പുറത്തുവിട്ടിരുന്നു. പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

നൂതന ഫീച്ചറുകളാണ് ഐക്യു 12-ൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം പ്രോസസറാണ്. ക്വാൽക്കമിന്റെ ഏറ്റവും പുതിയ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് നൽകിയിരിക്കുന്നത്. 144 ഹെർട്സാണ് റിഫ്രഷ് റേറ്റ്. അൾട്രാസോണിക് ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറാണ് മറ്റൊരു ആകർഷണീയത. നനഞ്ഞ വിരലുകൾ ഉപയോഗിച്ചുപോലും ഫോൺ അൺലോക്ക് ചെയ്യാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്.

Also Read: സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റം, പകര്‍ച്ചപ്പനി വ്യാപിക്കുന്നു: നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

200 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു പ്രത്യേകത. പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. 50 മെഗാപിക്സൽ, 50 മെഗാപിക്സൽ, 64 മെഗാപിക്സൽ എന്നിങ്ങനെയാണ് ട്രിപ്പിൾ റിയർ ക്യാമറ. നിലവിൽ, ഐക്യു 12-ന്റെ കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ല. എങ്കിലും, ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 60,000 രൂപയിലധികം പ്രാരംഭ വില പ്രതീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button