Latest NewsKeralaNews

കളമശ്ശേരിയിലേത് ബോംബ് സ്‌ഫോടനം, സ്ഥിരീകരിച്ച് ഡിജിപി :ബോംബ് കണ്ടെത്തിയത് ടിഫിന്‍ ബോക്‌സിനുള്ളില്‍ നിന്ന്

തിരുവനന്തപുരം: കളമശ്ശേരിയിലേത് ബോംബ് സ്‌ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: കളമശ്ശേരി സ്‌ഫോടനം: അന്വേഷണം എൻഐഎ ഏറ്റെടുക്കും

‘ കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ആസൂത്രിതമായ ആക്രമണമാണുണ്ടായത്’, -അദ്ദേഹം പറഞ്ഞു.

ടിഫിന്‍ ബോക്‌സിനുള്ളിലാണു സ്‌ഫോടകവസ്തു വച്ചതെന്നു പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം,  കളമശ്ശേരി സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് എന്‍എസ്ജിയുടെയും എന്‍ഐഎയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കളമശ്ശേരിയിലെത്തും. സംസ്ഥാനത്തെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഇസ്രയേല്‍ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുണ്ടാകുന്ന പ്രതികരണങ്ങളുള്‍പ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. എല്ലാ സാധ്യതയും പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button