Latest NewsIndiaNews

കൈയിൽ അരിവാളും തലയിൽ ചുവപ്പ് കെട്ടുമായി ഛത്തീസ്ഗഡിലെ നെൽ കർഷകർക്കൊപ്പം രാഹുൽ ഗാന്ധി

റായ്പൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള കത്തിയ ഗ്രാമം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നെൽ കർഷകരെയും തൊഴിലാളികളെയും കണ്ട് സംസാരിച്ച രാഹുൽ ഗാന്ധി, അവർക്കൊപ്പം ചേർന്ന് നെൽ പാടത്ത് സമയം ചെലവഴിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ കർഷകർക്കായി സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹം വ്യക്തമാക്കി.

‘കർഷകർ സന്തുഷ്ടരാണെങ്കിൽ, ഇന്ത്യ സന്തുഷ്ടമാണ്. ഛത്തീസ്ഗഢിലെ കർഷകർക്കായി കോൺഗ്രസ് ഗവൺമെന്റിന്റെ അഞ്ച് മികച്ച പദ്ധതികളാണ് അവരെ ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടരാക്കിയത്. 2,640/ക്വിന്റൽ നെല്ലിന് എംഎസ്പി, ₹ 23,000 കോടി മുതൽ 26 ലക്ഷം വരെ കർഷകർക്ക് സബ്‌സിഡി. 19 ലക്ഷം കർഷകരുടെ 10,000 കോടി രൂപയുടെ വായ്പകൾ എഴുതിതള്ളി, വൈദ്യുതി ബിൽ പകുതിയാക്കി, 5 ലക്ഷം കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപ. ഇന്ത്യയൊട്ടാകെ കോൺഗ്രസ് തുടരാനുദ്ദേശിക്കുന്ന മാതൃകയാണ്,’ രാഹുൽ ഗാന്ധി വിശദമാക്കി.

ബാഗുമായി ഒരാള്‍ കറങ്ങി നടക്കുന്നത് കണ്ടെന്ന് മൊഴി, സംശയിക്കുന്ന നീല കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

‘ഛത്തീസ്ഗഡിലെ കർഷകരുടെ ഇടയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. കർഷകരുമായുള്ള കോൺഗ്രസിന്റെ ബന്ധം വളരെ പഴക്കമുള്ളതും ശക്തവുമാണ്, അത് കാലം പോകുന്തോറും ആഴത്തിലാകുന്നു. ഈ പാരമ്പര്യത്തിലൂടെ ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ കർഷകരെ ഓരോ ഘട്ടത്തിലും പിന്തുണച്ച് സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്തുകയാണ്. കോൺഗ്രസിന്റെ കൈകൾ കർഷകർക്കൊപ്പമാണ്,’ ഛത്തിസ്ഗഡ് കോൺഗ്രസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button