KeralaLatest NewsNews

യാത്രാ ദുരിതത്തിന് നേരിയ ശമനം! സംസ്ഥാനത്തെ 8 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

എല്ലാ ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്

യാത്രക്കാർ നേരിടുന്ന പ്രതിസന്ധിക്ക് നേരിയ ആശ്വാസമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ച് റെയിൽവേ. തിരഞ്ഞെടുത്ത 8 ട്രെയിനുകളിലാണ് അധിക കോച്ച് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്ന് മുഴുവൻ കോച്ചുകളിലും അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ചാണ് അധിക കോച്ച് അനുവദിച്ചിട്ടുള്ളത്. നിലവിൽ, എല്ലാ ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്.

തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം-വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിങ്ങനെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനുകളിലാണ് അധിക കോച്ച് അനുവദിച്ചിട്ടുള്ളത്. ഇതോടെ, ഓരോ ട്രെയിനിലും ഓരോ അധിക കോച്ച് ഉണ്ടായിരിക്കുന്നതാണ്. നിലവിൽ, യാത്രക്കാർ നേരിടുന്ന പ്രതിസന്ധിക്ക് കോച്ച് വർദ്ധനവ് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

Also Read: കെഎസ്ആർടിസി ജീവനക്കാർക്ക് നേരിയ ആശ്വാസം! രണ്ടാം ഗഡു ശമ്പളം നാളെ വിതരണം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button