Latest NewsNewsIndiaInternational

ഇസ്രയേൽ-ഹമാസ് സംഘർഷം: ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ

ഹമാസുമായുള്ള പോരാട്ടം തുടരുന്നതിനിടെ ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ സർക്കാർ വക്താവ് എയ്‌ലോൺ ലെവി. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ അടുത്തിടെ ടെലിഫോൺ സംഭാഷണം നടത്തിയതായും എയ്‌ലോൺ ലെവി അറിയിച്ചു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇടപെടൽ ആവശ്യപ്പെടുകയും, ഗാസ മുനമ്പിൽ തസമില്ലാത്ത സഹായം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പ്രമേയത്തിനെതിരെ ഇന്ത്യ വോട്ട് ചെയ്യണമെന്ന് ഇസ്രയേൽ ആഗ്രഹിച്ചിരുന്നുവെന്നും എയ്‌ലോൺ ലെവി വ്യക്തമാക്കി.

‘ഇന്ത്യയുടെ പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ ചർച്ച നടത്തി. യുഎൻ പ്രമേയത്തിനെതിരെ ഇന്ത്യ വോട്ട് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതൊരു അതിരുകടന്ന പ്രമേയമായിരുന്നു. അതിൽ ഹമാസിനെ പരാമർശിച്ചില്ല. ബന്ദികളെ ഉടൻ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നുമില്ല’ ലെവി പറഞ്ഞു.

എൽഡിഎഫിനും യുഡിഎഫിനും വർഗീയ ശക്തികളോട് മൃദുസമീപനം: വിമർശനവുമായി ജെ പി നദ്ദ

9/11 ആക്രമണത്തിന് മൂന്നാഴ്‌ചയ്ക്ക് ശേഷം, അൽ ഖ്വയ്ദയെക്കുറിച്ചോ ട്വിൻ ടവറിനെ വിമാന ആക്രമണത്തിലൂടെ തകർത്തതിനെക്കുറിച്ചോ പരാമർശിക്കാതെ യുഎന്നിൽ പ്രമേയം അവതരിപ്പിക്കുന്നത് പോലെയാണ് ഇത്. അതിനാൽ, ഇസ്രയേലിന്റെ പക്ഷത്ത് നിലകൊള്ളുകയും ഇസ്രയേൽ ഹമാസിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സുഹൃത്തുക്കളുടെ പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു,’ ലെവി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button