KeralaLatest NewsNews

കോഴിക്കോടിനെ സുഗന്ധദ്രവ്യങ്ങളുടെ നഗരം എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

നവംബർ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 67 വർഷമാകുന്നു. ഐക്യകേരളം രൂപം കൊണ്ട ശേഷമാണ് മിക്ക ജില്ലകളും ഉണ്ടായത്. 1957 ജനുവരി 1-ന്‌ കോഴിക്കോട്‌ ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച്‌ മലപ്പുറം, വയനാട്‌ എന്നീ ജില്ലകൾക്ക്‌ രൂപം കൊടുത്തു. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം, കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം ‘സുഗന്ധദ്രവ്യങ്ങളുടെ നഗരം’ എന്നും വിളിക്കപ്പെട്ടിരുന്നു. ചരിത്രത്തില്‍ ഈ നഗരം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മലയാളം സംസാരിക്കുന്ന ആളുകള്‍ ഈ ദേശത്തെ കോഴിക്കോട് എന്നു വിളിച്ചു.

കേരളത്തിന്റെ മറ്റ് ജില്ലകളിൽ നിന്നും കുറച്ചധികം വ്യത്യസ്തമായ ജീവിതശൈലിയാണ് ഇവിടെയുള്ള ജനങ്ങൾ പിന്തുടരുന്നത്. മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തിൽ അറബി ഭാഷയുടെ കലർപ്പുകാണാം. സംഭാവനകൾ എടുത്തു പറയത്തക്കതാണ്. വടക്കൻ പാട്ടുകളുടെയും, തിറയാട്ടത്തിന്റെയും, മാപ്പിളപ്പാട്ടുകളുടെയും പ്രധാന ഇടമാണ് കോഴിക്കോട്. ഗസൽ സംഗീതത്തോട് ഏറ്റവും അധികം അടുപ്പമുള്ള മലയാളികൾ കോഴിക്കോട്ടുകാരാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ഫുട്‍ബോളിന്റെ കാര്യത്തിലും അതുതന്നെ.

സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാന രൂപീകരത്തിനും ഒക്കെ വളരെ മുമ്പു തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിക്കു കീഴിൽ മലബാർ പ്രവിശ്യയുറ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നതുകൊണ്ട് ഈ ഭാഗത്തെ നീതിന്യായം കൈകാര്യം ചെയ്തിരുന്നത് (district court of calicut) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോട് ജില്ലാ കോടതി ആണ്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ:

മാനാഞ്ചിറ സ്ക്വയർ
കോഴിക്കോട് ബീച്ച്
ബേപ്പൂർ
മിഠായിത്തെരുവ്
വാനനിരീക്ഷണ കേന്ദ്രം
താമരശ്ശേരി ചുരം
കക്കയം ഡാം
തുഷാരഗിരി വെള്ളച്ചാട്ടം
കടലുണ്ടി
കാപ്പാട് ബീച്ച്
പെരുവണ്ണാമുഴി ഡാം
ലോകനാർകാവ് ക്ഷേത്രം
വെസ്റ്റ് ഹിൽ അക്വേറിയം
ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം
വയലട
കക്കാടം പൊയിൽ
നമ്പികുളം
കരിയാത്തുംപാറ റിസർവോയർ

shortlink

Related Articles

Post Your Comments

Related Articles


Back to top button