KeralaLatest NewsNews

യക്ഷനും യക്ഷിയും താമസിച്ചിരുന്ന പാല മരങ്ങൾ നിന്നിരുന്ന കാട്‌ പാലക്കാടായി !

പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന് ചിലർ പറയപ്പെടുന്നു. പച്ച നിറത്തിലുള്ള പനകളും പാല മരങ്ങളും ഇവിടെ നിരവധിയാണ്. ആദിദ്രാവിഡ കാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആൽ, മരുത് തുടങ്ങിയ മരങ്ങൾക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയിരുന്ന പാല മരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാല മരങ്ങളുടെ കാടാണ്‌ ഈ ജില്ലയ്ക്ക് പാലക്കാട് എന്ന് പേര് വരാൻ കാരണം എന്ന് പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു.

കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം 1956-ൽ കേരളം രൂപീകൃതമായപ്പോൾ പാലക്കാട് കേരളത്തിലാണ്. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനുന്നു.

വ്യവസായം:

കേരളത്തിലെ കാർഷിക ജില്ലകളിലൊന്നാണ് പാലക്കാട്. നെൽകൃഷിയാണ് പാലക്കാട് ജില്ലയിലെ പ്രധാന കൃഷി. ജില്ലയിലെ 83,998 ഹെക്ടറിൽ നെൽകൃഷി നടത്തുന്നു. സംസ്ഥാനത്ത് നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണ് പാലക്കാട് ജില്ല. നിലക്കടല, പുളി, മഞ്ഞൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മാമ്പഴം, വാഴ, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് പാലക്കാട് ഉണ്ട്. റബ്ബർ, തേങ്ങ, അടയ്ക്ക, കുരുമുളക് എന്നിവയും പാലക്കാട് ഉത്പാദിപ്പിക്കുന്നുണ്ട്.

അനേകം ക്ഷേത്രങ്ങൾ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നുണ്ട്. കരിമ്പനകളുടെ നാട് എന്ന പേരിനൊപ്പം കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നതും ഈ ജില്ല തന്നെയാണ്. കേരളത്തിൽ ഓറഞ്ച്, നിലക്കടല, ചാമച്ചോളം, പരുത്തി എന്നിവ ഉത്പാദിപ്പിക്കുന്ന ഏക ജില്ല പാലക്കാട് ആണ്. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരിച്ച ജില്ല, ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല, ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത കലക്ട്രേറ്റ് എന്നീ പ്രത്യേകതയും പാലക്കാടിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button