Latest NewsNewsInternational

ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഹമാസിന്റെ ശക്തി കേന്ദ്രം: ഇസ്രായേല്‍

 

ടെല്‍ അവീവ്: ഹമാസിനെ തകര്‍ക്കണമെങ്കില്‍ അവരുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന. ഇത് സംബന്ധിച്ച് പ്രതിരോധ സേന സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു.

Read Also: ‘ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപ്പെടും, ആരെയും അപമാനിക്കാൻ ചെയ്തതാകില്ല’: സുരേഷ് ഗോപിയെ പിന്തുണച്ച് അഖിൽ മാരാർ

ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളുടെ ദൃശ്യങ്ങളും സേന പങ്കുവെച്ച പോസ്റ്റിനൊപ്പമുണ്ട്. ഗാസയിലെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും പള്ളികള്‍ക്കും വീടുകള്‍ക്കും താഴെ ഹമാസ് ഭീകരമായ അധോലോകമാണ് ഒരുക്കിയിരിക്കുന്നത്. ഇത് തകര്‍ക്കാതെ ഹമാസിനെ തകര്‍ക്കാന്‍ സാധിക്കു എന്നും ഇസ്രായേല്‍ പോസ്റ്റില്‍ പറയുന്നു. ഹമാസ് ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഭീകരര്‍ തുരങ്കങ്ങളില്‍ യുദ്ധത്തിന് തയ്യാറാകുന്നതും മറ്റും ദൃശ്യങ്ങളില്‍ കാണാനാകും.

അതേസമയം, ഹമാസിന് എതിരെയുള്ള യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത് ദൈര്‍ഘ്യമേറിയതും കഠിനവും ആയിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button