Latest NewsNewsIndia

ശരീരത്തില്‍ ആയുധങ്ങളും ഐഇഡികളും ധരിച്ച നിലയില്‍ 20കാരനെ സ്ത്രീകളുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: ശരീരത്തില്‍ ആയുധങ്ങളും ഐഇഡികളും ധരിച്ച നിലയില്‍ 20കാരനെ സ്ത്രീകളുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ഗ്ലെന്‍വുഡിലാണ് സംഭവം. കോളറാഡോയിലെ ഡെന്‍വറില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരെയുള്ള ഗ്ലെന്‍വുഡ് കാവേണ്‍സ് അഡ്വഞ്ചര്‍ പാര്‍ക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് നിന്ന് ഒരു റൈഫിള്‍, കൈത്തോക്ക് ഒന്നിലധികം ഐഇഡികള്‍ എന്നിവ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഞാനൊരു കൊലയാളിയല്ല, എനിക്ക് ഗുഹയില്‍ കയറണം’ എന്നെഴുതിയ ഒരു കുറിപ്പ് മൃതദേഹത്ത് നിന്നും ലഭിച്ചു.

യുഎസ് പോലീസായ സ്വാറ്റ് (SWAT) ടീമംഗങ്ങള്‍ ധരിക്കുന്ന തരം ശരീര കവചവും അക്രമണാത്മക വേളയില്‍ ധരിക്കുന്നതരം തന്ത്രപരമായ വസ്ത്രവുമാണ്  യുവാവ്‌ ധരിച്ചിരുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍, സഹോദരനും അമ്മയ്ക്കുമൊപ്പം ഗ്ലെന്‍വുഡ് കാവേണ്‍സ് അഡ്വഞ്ചര്‍ പാര്‍ക്കിന് സമീപത്ത് താമസിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ എന്തോ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരിക്കാമെന്നും എന്നാല്‍, അതിന് മുതിരാതെ ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button