Latest NewsNewsBusiness

ഉത്സവ സീസൺ ആഘോഷമാക്കി യുപിഐ! ഒക്ടോബറിൽ ഇതുവരെ നടന്നത് റെക്കോർഡ് മുന്നേറ്റം

ഏകദേശം 30 കോടിയിലധികം ഉപഭോക്താക്കൾ യുപിഐ സംവിധാനം ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

രാജ്യത്ത് ഉത്സവ സീസണിൽ റെക്കോർഡ് പ്രകടനം കാഴ്ചവച്ച് യുപിഐ പേയ്മെന്റുകൾ. വലിയ രീതിയിൽ ജനപ്രീതി ലഭിച്ചതോടെ പുതിയ ഉയരങ്ങളാണ് യുപിഐ കീഴടക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഒക്ടോബർ മാസം കഴിയുമ്പോഴേക്കും യുപിഐ ഇടപാടുകളുടെ മൂല്യം 16 ലക്ഷം രൂപ കവിയുന്നതാണ്. മൊത്തം ഇടപാടുകളുടെ എണ്ണം തുടർച്ചയായ മൂന്നാം മാസത്തിലും ആയിരം കോടിക്ക് മുകളിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉത്സവഘോഷങ്ങളോടനുബന്ധിച്ച് വടക്കേ ഇന്ത്യയിൽ കച്ചവടത്തിൽ ഉണ്ടായ ഉണർവും, സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനവും ഇത്തവണ യുപിഐ പേയ്മെന്റുകൾ പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായകമായി.

ഏകദേശം 30 കോടിയിലധികം ഉപഭോക്താക്കൾ യുപിഐ സംവിധാനം ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകളാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത്. വൻകിട നഗരങ്ങൾ മുതൽ നാട്ടിൻപുറത്തെ ചെറുകിട കച്ചവടക്കാർ വരെ ഇതിനോടകം യുപിഐ പേയ്മെന്റുകളിലേക്ക് മാറിയിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രതിദിന യുപിഐ ഇടപാടുകളുടെ എണ്ണം 100 കോടിയെത്തുമെന്നാണ് വിലയിരുത്തൽ.

Also Read: ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശത്രുനാശം, സ്ഥൈര്യം, ധൈര്യം ആപത്‌മോചനം ഫലം

shortlink

Related Articles

Post Your Comments

Related Articles


Back to top button