Latest NewsNewsInternational

എക്സ് ഉടന്‍ തന്നെ ഒരു ഡേറ്റിംഗ് ആപ്പായി മാറിയേക്കും, എലോണ്‍ മസ്‌കിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി  ഉപയോക്താക്കള്‍

ന്യൂയോര്‍ക്ക്: എക്‌സ് പ്ലാറ്റ്‌ഫോമിനെ എല്ലാവിധ സൗകര്യമുള്ള വേദിയാക്കി ഉടന്‍ മാറ്റുമെന്ന് എക്‌സ് ഉടമ എലോണ്‍ മസ്‌ക്. നിലവില്‍, എക്‌സില്‍ ദൈര്‍ഘ്യമേറിയ ട്വീറ്റുകളും വീഡിയോകളും പങ്കിടാനുള്ള ഓപ്ഷനുണ്ട്. എന്നാല്‍ അതിലുപരി വീഡിയോ കോളിംഗ്, വോയ്സ് കോളിംഗ്, പേയ്മെന്റുകള്‍, ജോലി തിരയല്‍ തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ എക്‌സില്‍ ഉടന്‍ വരുമെന്നും എലോണ്‍ മസ്‌ക് വ്യക്തമാക്കി.

Read Also: ബ​സി​ൽ​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം:പ്ര​തി​ക്ക് 6 ​വ​ർ​ഷം ക​ഠി​നത​ട​വും പി​ഴ​യും

അതേസമയം സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ എക്‌സിനെ ഡേറ്റിംഗ് ആപ്പായി മാറ്റാനും മസ്‌ക് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. മസ്‌കിന്റെ ഈ പ്രഖ്യാപനം ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. സൗഹൃദവും പ്രണയവും താല്‍പര്യപ്പെടുന്ന ആളുകള്‍ക്ക് പരസ്പരം കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സൗകര്യമാവും ഇത്.

എലോണ്‍ മസ്‌കും ലിന്‍ഡ യാക്കാരിനോയും കഴിഞ്ഞ ആഴ്ച എക്സ് ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലിങ്ക്ഡ്ഇന്‍, യൂട്യൂബ്, ഫേസ്ടൈം, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവയുമായി എക്‌സ് മത്സരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി കൂടിക്കാഴ്ചയില്‍ മസ്‌ക് പറഞ്ഞു.

‘ഡേറ്റിംഗ് ഫീച്ചര്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്ന് ഞാന്‍ കരുതുന്നു. രസകരമായ ആളുകളെ കണ്ടെത്തുന്നത് കഠിനമാണ്,’ മസ്‌ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button